കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് 


മാനന്തവാടി:കാട്ടനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മാനന്തവാടി കുറുക്കന്‍ മൂലയിലെ ട്രാക്ടര്‍ ഡ്രൈവറായ അജീഷിന്റെ മൃതദേഹം (45) വീട്ടിലെത്തിച്ചു. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പടമല സെന്റ് അല്‍ഫോണ്‍സ പള്ളി സെമിത്തേരിയില്‍.കര്‍ണാടക വനം വകുപ്പിന്റെ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ആക്രമിച്ചത്. വീട്ടിലെ പണിക്ക് തൊഴിലാളികളെ അന്വേഷിച്ചുപോയ അജീഷ് വീടിന് 200 മീറ്റര്‍ മാറി റോഡില്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അജീഷ് സമീപത്തെ ജോമോന്റെ വീട്ടിലേക്ക് ഓടി. റോഡില്‍നിന്ന് ഉയരത്തിലുള്ള വീട്ടിലേക്ക് പന്ത്രണ്ടോളം പടികള്‍ കയറിയെങ്കിലും ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു.

വീട്ടിലെ കുട്ടികള്‍ ഗേറ്റ് തുറക്കുന്നതിനിടെ അജീഷ് മതില്‍ ചാടി കടക്കവെ മുറ്റത്തേക്ക് വീണു. അപ്പോഴേക്കും പടികള്‍ കയറിയെത്തിയ ആന ഗേറ്റ് തകര്‍ത്ത് മുറ്റത്തെത്തി അജീഷിനെ ചവിട്ടി വീഴ്ത്തി. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായില്ല. തൊട്ടുപിന്നലെ നാട്ടുകാര്‍ മാനന്തവാടിയിലെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചു. 11.30 ഓടെ മൃതദേഹവുമായി ജനങ്ങള്‍ ടൗണിലെ ഗാന്ധി പാര്‍ക്കിലേക്ക് നീങ്ങി. ഒന്നര മണിക്കൂറോളം മൃതദേഹം വഹിച്ച് ജനങ്ങള്‍ നിന്നു. പിന്നീട് ആംബുലന്‍സിലേക്ക് മാറ്റി