വ്യാപാരി വ്യവസായി ഏകോപന സമതി കണ്ണൂർ ജില്ലാ ഓഫീസിനു മുൻമ്പിൽ ശക്തമായ പ്രതിഷേധവുമായി ഫെബ്രുവരി 7-ാം തീയതി കേളകത്തെ വ്യാപാര ഭവനിലെ നിക്ഷേപകർ .


കേളകം: നൂറുകണക്കിന് ആളുകളാണ് കേളകം വ്യാപാര ഭവനിൽ പണം നിക്ഷേപിച്ചിട്ടുള്ളത്. 2010ൽ നിക്ഷേപിച്ച പണം പോലും ഇതുവരെയും ലഭിച്ചിട്ടില്ല. ഫെബ്രുവരി ഏഴാം തീയതി ശക്തമായ നിരാഹാര സമരവുമായി കണ്ണൂർ വ്യാപാരഭവൻ ജില്ലാ ആസ്ഥാനത്തേക്ക് നിക്ഷേപകർ. കോടിക്കണക്കിന് രൂപയാണ് വ്യാപാരഭവനിൽ നിക്ഷേപിച്ചവർക്ക് കിട്ടാനുള്ളത് സാധാരണക്കാരുടെയും, വ്യാപാരികളുടെയും, ചെറുകിട കച്ചവടക്കാര ടക്കം നിരവധി ജനങ്ങൾ പ്രതീക്ഷയർപ്പിച്ച തങ്ങളുടെ നിക്ഷേപത്തിന് ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ആത്മഹത്യയാണ് ഇവരുടെ മുന്നിലുള്ളത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതുവരെ സമരവുമായി മുൻമ്പോട്ടേണ്ട് പണം നഷ്ടപ്പെട്ടവർ പറഞ്ഞു. ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഇന്ന് 3 മണിക്ക് 30 ഓളം ആക്ഷൻ കമ്മറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ കമ്മറ്റി ഓഫീസിനു മുൻപിൽ സമരവുമായി പോകുവാൻ തീരുമാനിച്ചത്.