ഹുക്ക വിൽപ്പനക്കും ഉപയോഗത്തിനും നിരോധനം ഏർപ്പെടുത്തി കർണാടക

ഹുക്ക വിൽപ്പനക്കും ഉപയോഗത്തിനും നിരോധനം ഏർപ്പെടുത്തി കർണാടക
ബംഗളൂരു: കർണാടകയിൽ ഹുക്ക ഉപയോഗവും വിൽപ്പനയും നിരോധിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു. പൊതുജനങ്ങളുടെയും യുവാക്കളുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് ഹുക്ക നിരോധിക്കുന്നത്.

2023 സെപ്റ്റംബറിൽ സംസ്ഥാനത്ത് ഹുക്ക ബാറുകൾ നിരോധിക്കുമെന്നും പുകയില ഉപയോഗത്തിനുള്ള പ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്തുമെന്നും കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഹോട്ടലുകളിലെ ഹുക്ക ഉപയോഗം ഫയർ ആന്റ് സേഫ്റ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നതും ഭക്ഷണത്തിന്റെ അടക്കം സുരക്ഷിതത്വത്തെ ബാധിക്കുന്നതുമാണെന്ന് സർക്കാർ നിരോധന ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.