പേരാവൂർ: കുതിച്ചുയരുന്ന അരിവില , കാലിയാകുന്ന സപ്ലൈമോ, മാവേലി സ്റ്റോറുകൾ, തുടങ്ങിയവക്കെതിരെ മഹിളാകോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലി കഞ്ഞിക്കലങ്ങളുമായി മാവേലി സ്റ്റോറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

 മാവേലി സ്റ്റോറിനു മുന്നിൽ നടന്ന പ്രതിഷേധയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ലിസമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡൻ്റ് സുരേഷ് ചാലാറത്ത്, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ജെയ്ഷാ ബിജു, ജില്ലാ ജനറൽ സെക്രട്ടറി ലാലി ജോസ്, ജില്ലാ സെക്രട്ടറി ദീപാ ഗിരീഷ്, ജിമോൾ വെട്ടുവേലി തുടങ്ങിയവർ സംസാരിച്ചു 

മഹിളാ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.