ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടല്‍; പുതിയ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടല്‍; പുതിയ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്


ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആപ്പില്‍ സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്.

ലോക്ക് ചെയ്ത സ്‌ക്രീനില്‍ പോലും ആപ്പ് തുറക്കാതെ തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍.

നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ പരിചിതമല്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. സമീപ മാസങ്ങളില്‍ വാട്‌സ്ആപ്പ് മുഖേന ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ വാടസ്ആപ്പ് തീരുമാനിച്ചത്.

വാട്ട്സ്ആപ്പിന് ഇതിനകം തന്നെ ബ്ലോക്ക് ആന്‍ഡ് റിപ്പോര്‍ട്ട് ഓപ്ഷന്‍ ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ക്ക് വാട്‌സ്ആപ്പ് ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കാറുണ്ട്. ചക്കരക്കൽ വാർത്ത. എന്നാല്‍ ഈ നമ്പറുകളെ ബ്ലോക്ക് ചെയ്യണമെങ്കില്‍ ചാറ്റ് ഓപ്പണ്‍ ചെയ്യണമായിരുന്നു. പുതിയ ഫീച്ചര്‍ ചാറ്റ് ഒപ്പണ്‍ ചെയ്യാതെ തന്നെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കും.

പുതിയ ഫീച്ചര്‍ ഉപയോഗിച്ച് നോട്ടിഫിക്കേഷന്‍ ലഭിച്ചയുടന്‍ ലോക്ക് സ്‌ക്രീനില്‍ നിന്നോ നോട്ടിഫിക്കേഷന്‍ ഷേഡില്‍ നിന്നോ സ്പാം കോണ്‍ടാക്റ്റുകള്‍ നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയും.