സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്, പാർലമെന്ററി യോഗം ഇന്ന്; രാജ്യസഭാ സീറ്റിലും ആശയക്കുഴപ്പം


സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്, പാർലമെന്ററി യോഗം ഇന്ന്; രാജ്യസഭാ സീറ്റിലും ആശയക്കുഴപ്പം 

മലപ്പുറം : ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിൻ്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാൽ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗിൽ അനിശ്ചിതത്വം തുടരുകയാണ്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും. പൊന്നാനിയിൽ അബ്ദു സമദ് സമദാനിക്കാണ് സാധ്യത കല്പിക്കുന്നതെങ്കിലും തീരുമാനമായിട്ടില്ല. ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആരെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി.കെ ഫിറോസ്, ഫൈസൽ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം.