ശു​ഹൈ​ബ് അ​നു​സ്മ​ര​ണ ബാ​ന​റു​ക​ൾ നീ​ക്കം ചെയ്തു ഇരിട്ടി ന​ഗ​ര​സ​ഭ; വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോർഡുകൾ തിരികെ പുനഃസ്ഥാപിപ്പിച്ചു


ശു​ഹൈ​ബ് അ​നു​സ്മ​ര​ണ ബാ​ന​റു​ക​ൾ നീ​ക്കം ചെയ്തു ഇരിട്ടി ന​ഗ​ര​സ​ഭ; വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോർഡുകൾ തിരികെ പുനഃസ്ഥാപിപ്പിച്ചുഇ​രി​ട്ടി: ​ശു​ഹൈ​ബ് അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​ത്രി ഇ​രി​ട്ടി ടൗ​ണി​ൽ സ്ഥാ​പി​ച്ച ബാ​ന​റു​ക​ൾ ന​ഗ​ര​സ​ഭാ നീ​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ കൈ​യേ​റ്റ​വും വാ​ക്ക് ത​ർ​ക്ക​വും.

ഇ​ന്ന് രാ​വി​ലെ ഇ​രി​ട്ടി ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.​ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ബാ​ന​റു​ക​ൾ അ​ഴി​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യെ​യും വാ​ഹ​ന​ത്തെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​രി​ട്ടി ടൗ​ണി​ൽ ത​ട​ഞ്ഞു​വ​ച്ചു. പോ​ലീ​സ് എ​ത്തി​യി​ട്ടും പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം വി​ട്ടി​ല്ല.

ന​ഗ​ര​സ​ഭ എ​ച്ച്എ​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ത്തെ​യും ഉ​ദ്യോ​ഗ​സ്ഥ​യെ​യും പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ബാ​ന​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യൂം ചെ​യ്ത​ത്.

വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം അ​ട​ക്കം ത​ട​സ​പ്പെ​ട്ടു. ഒ​ടു​വി​ൽ നേ​താ​ക്ക​ൾ എ​ത്തി അ​ണി​ക​ളെ ശാ​ന്ത​രാ​ക്കി. നീ​ക്കം ചെ​യ്ത ബാ​ന​റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​എ. ന​സീ​ർ, പി.​വി. മോ​ഹ​ന​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ നി​ധി​ൻ ന​ടു​വ​നാ​ട്, നി​വി​ൻ മാ​നു​വ​ൽ, ഷാ​നി​ദ് പു​ന്നാ​ട്, മി​തേ​ഷ്‌, റാ​ഷി​ദ്, റ​ഷീ​ദ്, ജോ​ബി​ഷ് പോ​ൾ, സു​നി​ൽ, ന​ജീ​ബ് എ​ന്നി​വ​രും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.