ആവിലാട് - മുത്തപ്പൻകരി പുതിയ റോഡ് ഉദ്ഘാടനം ചെയ്തു.

ആവിലാട് -  മുത്തപ്പൻകരി പുതിയ റോഡ് ഉദ്ഘാടനം ചെയ്തു.


ഇരിട്ടി: എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ടാറിംങ് നടത്തി നവീകരിച്ച ആവിലാട് - മുത്തപ്പൻകരി പുതിയ റോഡിൻ്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷനായി. നഗരസഭാ കൗൺസിലർ ടി.കെ. ഷരീഫ, അബ്ദുൾ ഖാദർ കോമ്പിൽ, വി.വി. ജഗദിഷ്, ടി.ജെ. സോണി, സുബൈർ മാക്ക , കെ.സി. ജിതേഷ്, എം.പി. അബ്‌ദു റഹ്മാൻ, ടി.കെ. സത്താർ, പി.വി. സുധീഷ്, അനീഷ് , ചന്ദ്രൻ എന്നിവർ സംസാരിച്ചു.
10 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.