ഭാരതീയ റിസര്‍വ് ബാങ്കിന്റെയും കണ്ണൂര്‍ ലീഡ് ബാങ്കിന്റെയും നേതൃത്വത്തില്‍ നടത്തിയ ഫീല്‍ഡ് ലെവല്‍ സാമ്പത്തിക ഫീല്‍ഡ് ലെവല്‍ സാമ്പത്തിക സാക്ഷരത ക്യാംപ്
ഇരിട്ടി : ഭാരതീയ റിസര്‍വ് ബാങ്കിന്റെയും കണ്ണൂര്‍ ലീഡ് ബാങ്കിന്റെയും നേതൃത്വത്തില്‍ നടത്തിയ ഫീല്‍ഡ് ലെവല്‍ സാമ്പത്തിക സാക്ഷരത ക്യാംപ് ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് കണ്ണൂര്‍ നോര്‍ത്ത് ആര്‍ഒ എ.യു. രാജേഷ് അധ്യക്ഷത വഹിച്ചു. ആര്‍ബിഐ ഡിജിഎം കെ.പി. ശ്രീകുമാര്‍ മുഖ്യഭാഷണം നടത്തി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. ജെസിമോള്‍, അംഗം മിനി ദിനേശന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍ ടി.കെ. ശ്രീകാന്ത്, ട്രൈബല്‍ ഓഫീസര്‍ ഷൈജു, ലീഡ് ജില്ലാ മാനേജര്‍ ഇ. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
സാമ്പത്തിക സാക്ഷരതയിലെ വിവിധ വിഷയങ്ങളെ പ്രതിപാദിച്ചു കൊണ്ട് ആര്‍ബിഐ എജിഎം എ.ജി. അശോക്, ഇരിട്ടി ബ്ലോക്ക് എഫ്എല്‍സി കൗണ്‍സിലര്‍ ജോളി അഗസ്റ്റിന്‍ എന്നിവര്‍ ക്ലാസെടുത്തു. ക്യാംപില്‍ പങ്കെടുത്ത നിര്‍ധനരായ വൃദ്ധര്‍ക്ക് കട്ടിലുകളും വിതരണം ചെയ്തു.