ഡോ. വന്ദന കേസ്; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാർ


ഡോ. വന്ദന കേസ്; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാർ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നു റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോർട്ട്.

ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തി. രണ്ടാമത്തെ പരിശേധനയിലും സന്ദീപിനു മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ മാനസിക പ്രശ്‌നത്തിന്റെ പേരില്‍ കേസില്‍നിന്നും രക്ഷപ്പെടാന്‍ സന്ദീപിന് കഴിയില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്.

ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീല്‍ നല്‍കി ഉത്തരവു പിന്‍വലിപ്പിക്കാനുള്ള നീക്കം സന്ദീപ് ഇപ്പോഴും തുടരുന്നുണ്ട്. ഓയൂരില്‍ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പത്മകുമാറാണു സന്ദീപിനു ഒപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ വിഭാഗത്തില്‍ കഴിയുന്നത്.