കണ്ണൂരിൽ ഓടുന്ന വാഹനത്തിൽ ചാടിക്കയറുന്നതിനിടെ തെന്നി വീണ യുവാവ് വാഹനം കയറി മരിച്ചു

കണ്ണൂരിൽ ഓടുന്ന വാഹനത്തിൽ ചാടിക്കയറുന്നതിനിടെ തെന്നി വീണ യുവാവ് വാഹനം കയറി മരിച്ചു.

കണ്ണൂർ : ഓടുന്ന വാഹനത്തിൽ ചാടിക്കയറുന്നതിനിടെ തെന്നി വീണ യുവാവ് അതേവാഹനം കയറി മരിച്ചു.

ശ്രീകണ്ഠപുരം നെടുങ്ങോം സ്വ ദേശി കൊടൂർ വീട്ടിൽ ജോയൽ ജേക്കബ് ഡൊമിനിക് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ കണ്ണൂർ കണ്ണോത്തുംചാലിലാണ് സംഭവം. ആലക്കോട് റോസാറി യോ ട്രാവൽസിനുവേണ്ടി തോ ട്ടെട വാഹന ഷോറൂമിൽനിന്ന് ടൂറിസ്റ്റ് ബസിന്റെ ചെയ്സിയുമായി ആലക്കോട്ടേക്ക് പോകുകയായിരുന്നു ജോയലും സുഹൃത്തായ ആലക്കോട് സ്വദേശി ജനീഷും. പുതിയ വാഹനത്തിൻ്റെ പിറകിലായി ബൈക്കിലാണ് ഇരുവരുമുണ്ടായിരുന്നത്.

കണ്ണോത്തുംചാലിൽ വെച്ച് വാഹനത്തിൽ ഇന്ധനം നിറ ച്ചശേഷം മുന്നോട്ട് നീങ്ങു ന്നതിനിടെ ജോയൽ ബൈക്കിൽനിന്നിറങ്ങി ടൂറിസ്റ്റ് ബസിൻ്റെ ചെയ്സിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വാഹനത്തിൻ്റെ അടിയിൽപ്പെടുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.ചെമ്പേരി വിമൽജ്യോതി എൻ ജിനിയറിങ് കോളേജ് വിദ്യാർഥിയായ ജോയൽ റോസാറിയോ ട്രാവൽസിൽ പാർട്ട്ടൈം ജീവനക്കാ രനായിരുന്നു.

പിതാവ്: കെ.സി. ഡൊമിനി ക്. മാതാവ്: ലിസ് ഡൊമിനിക് (കരിമ്പം പെരുമത്ര കുടുംബാം ഗം). സഹോദരൻ: ലിയോ ജോസ് ഡൊമിനിക് (കുറുമാത്തൂർ വി.എ ച്ച്.എസ്.ഇ. സ്കൂൾ വിദ്യാർഥി). സംസ്സാരം ബുധനാഴ്ച ചുണ്ടപ്പറമ്പ് സെയ്ൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ