തിരുവനന്തപുരം: മാറനെല്ലൂരിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഒരേ സ്കൂളിൽ പഠിക്കുന്ന 12 വയസുള്ള വിദ്യാർഥികളെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. ഏഴാം ക്ലാസ് വിദ്യാർഥി അശ്വിൻ (12), എട്ടാം ക്ലാസ് വിദ്യാർഥികളായ നിഖിൽ (12), അരുൺ ബാബു (12) എന്നിവരെയാണ് കാണാതായത്. കുട്ടികൾ അന്തിയൂർക്കോണത്ത് നിന്ന് ബസിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ മാറനെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.