കൊട്ടിയൂര്‍ വെങ്ങലോടി കോളനിയിലെ ഷെഡിന് തീയിട്ടു.ഒരാള്‍ അറസ്റ്റില്‍.

വെങ്ങലോടി കോളനിയിലെ പുതിയവീട്ടില്‍ ചന്ദ്രനും കുടുംബവും താമസിക്കുന്ന ഷെഡാണ് ബന്ധുവും അയല്‍വാസിയുമായ യുവാവ് തീ വച്ച് നശിപ്പിച്ചത്. ഷെഡിൽ ആരും ഇല്ലാത്ത
സമയത്തായിരുന്നു തീയിട്ടത്. ഷെഡ്പൂർണ്ണമായും കത്തിനശിച്ചു. ചന്ദ്രൻ ഭാര്യ അമ്മിണി മകൾ അരുണിമ മരുമകൻ ഷിനോജ് എന്നിവർ താമസിക്കുന്ന ഓലകൊണ്ട് കെട്ടിയ ഷെഡാണ് ബന്ധുവും അയൽവാസിയുമായ അനീഷ് നശിപ്പിച്ചത് രാവിലെ 11 മണിയോടെയായിരുന്നു സംഭവം ‘ ശനിയാഴ്ച വാങ്ങിക്കൊണ്ടുവന്ന 30 കിലോ റേഷൻ അരിയും മറ്റു പാത്രങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചെന്ന് അമ്മിണി പറഞ്ഞു സംഭവമായി ബന്ധപ്പെട്ട് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു .