ഇരിട്ടിയിൽ മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം

ഇരിട്ടിയിൽ മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം
ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ റോഡിൽ
പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിനും പോലീസ് സ്റ്റേഷനും സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്ത് ഇന്നലെ രാത്രി കുത്തി തുറന്ന് മോഷണം . മിൽമ ബൂത്തിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത് . രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം കട ഉടമയുടെ ശ്രദ്ധയിൽ പെട്ടത് .

മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ കൂടാതെ ആയിരം രൂപയിൽ അധികം വരുന്ന നോട്ടുകളും മാത്രമാണ് മോഷണം പോയത് . തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്താണ് മോഷണം നടന്നത് എന്നതാണ് കൂടുതൽ ഗൗരവത്തോടെ കാണേണ്ടത് . കൂടുതൽ പണം ബൂത്തിനുള്ളിൽ സൂക്ഷിക്കാതിരുന്നത് വലിയ നഷ്ട‌ം സംഭവിക്കാതെ രക്ഷപ്പെട്ടതായി കട ഉടമ ബാബു പറഞ്ഞു. മോഷണം നടന്നത് കാണിച്ച് കട ഉടമ ഇരിട്ടി പോലീസിൽ പരാതി നൽകി