കോട്ടയത്ത് കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

കോട്ടയത്ത് കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചുകോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്.

ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റെ്‌ ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.