ഇരിട്ടി വൈഎംസിഎ കുടുംബസംഗമവും പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണവും

ഇരിട്ടി വൈഎംസിഎ കുടുംബസംഗമവും പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണവും 
ഇരിട്ടി: ഇരിട്ടി വൈഎംസിഎ കുടുംബസംഗമവും പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണവും കേരള റീജിയന്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. ജോസഫ് കൂറുമുള്ളംതടം അധ്യക്ഷത വഹിച്ചു. കേരള റീജിയന്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം പുതിയ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.ബെന്നി നിരപ്പേല്‍ മുഖ്യാതിഥിയായിരുന്നു. ഇരിട്ടി സബ് റീജിയന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി എയ്ഞ്ചല്‍ ഡയാലിസിസ് സെന്ററിലേക്കുള്ള സഹായം കൈമാറി. ഇരിട്ടി വൈഎംസിഎ ഹാന്റ് ബുക്ക് ദേശീയ നിര്‍വാഹകസമിതി അംഗം മത്തായി വീട്ടിയാങ്കല്‍ പ്രകാശനം ചെയ്തു. വൈഎംസിഎ നോര്‍ത്ത് സോണ്‍ ഫിനാന്‍സ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ബേബി തോലാനി, സബ് റീജിയന്‍ ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍, ഇരിട്ടി വൈഎംസിഎ മുന്‍ പ്രസിഡന്റ് ഡോ.എം.ജെ. മാത്യു, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്,  വൈഎംസിഎ സെക്രട്ടറി മാത്യു കോതമ്പനാനി, ട്രഷറര്‍ പി.വി.ബാബു, ജോസ് പൂമല, മേരി തോമസ് കളരിക്കല്‍, ഷിന്റോ മാത്യു മൂക്കനോലില്‍ എന്നിവര്‍ പ്രസംഗിച്ചു.