കൊട്ടിയൂർ: ബാംഗ്ലൂർ കോർ മംഗല സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന 12 മത്  ഓൾ ഇന്ത്യ പോലീസ് ഗെയിംസ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ അസം റൈഫിൾസ് ടീമിനായി മത്സരിച്ച  കൊട്ടിയൂർ പാൽച്ചുരം സ്വദേശി ബിബിത ബാലന് സ്വർണ്ണ മെഡൽ. ഇന്ത്യൻ റൗണ്ട് ടീം  ഇനത്തിൽ ആണ് ബിബിത ബാലൻ ഉൾപ്പെടുന്ന ടീം സ്വർണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്.അസം റൈഫിൾസ് ടീം ഇന്തോ ടിബറ്റൻ ബോർഡ് പോലീസ് ടീമിനെ 6-0 പരാജയപ്പെടുത്തിയാണ് സ്വർണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്. കെ എം  സപ്ന, എൽ  ടോംതിങ്, ജയശ്രീ ഗഗറായി എന്നിവർ ആണ് മറ്റു ടീം അംഗങ്ങൾ.ഇടമന ഇ എ  ബാലൻ, ടി കെ  ലക്ഷ്മി ദമ്പതികളുടെ മകൾ ആണ്. ബിബീഷ് ബാലൻ, സവിത ബാലൻ എന്നിവർ സഹോദരങ്ങൾ ആണ്