ഡിപോർ ആർട്ട്സ് ആൻറ് സയൻസ്കോളേജ് ദിനാഘോഷവും വീടിന്റെ താക്കോൽ ദാനവും

ഡിപോർ ആർട്ട്സ് ആൻറ് സയൻസ്കോളേജ് ദിനാഘോഷവും വീടിന്റെ താക്കോൽ ദാനവും


ഇരിട്ടി: ഡിപോർ ആർട്ട്സ് ആൻറ് സയൻസ് കോളേജിൻ്റെ കോളേജ് ദിനാഘോഷവും, പുതിയതായി പണിതു നൽകുന്ന  വീടിൻ്റെ താക്കോൽദാനവും കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ബിജോയ് നന്ദൻ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ  രണ്ടാമത്തേതും, കോളേജിന്റെ  ആറാമത്തെയും സ്നേഹവീടിന്റെ  താക്കോൽദാനമാണ്  നടന്നത്. യൂണിവേഴ് സിറ്റി ഡി എസ് എസ് ഡോ. നബീസ ബേബി, മാനേജർ ഫാ. ജോർജ് പൊട്ടയിൽ, പ്രിൻസിപ്പൽ റവ. ഫാ. ഡോ.  പീറ്റർ ഊരേത്ത്, പഞ്ചായത്ത് പ്രസിഡൻ്റ്  ടി. ബിന്ദു, സ്റ്റാഫ്  സെക്രട്ടറി മോഹൻരാജ്, കൊമേഴസ് എച്ച് ഒ ഡി ഡോ.  എബ്രഹാം ജോർജ്, എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ  ജസ്സി രാജേഷ്, യൂണിയൻ ചെയർമാൻ റാഷിദ്, ആൻസി റോയി തുടങ്ങിയവർ  പ്രസംഗിച്ചു.