കോഴിക്കോട് മൂന്ന്‌പേര്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട് മൂന്ന്‌പേര്‍ പുഴയില്‍ മുങ്ങി മരിച്ചു


കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ചെത്തുകടവ് പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. രണ്ട് സ്ത്രീകളും ഒരുകുട്ടിയുമാണ് മരിച്ചത്.കാരിപ്പറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണ് അപകടത്തില്‍പെട്ടത്. പുഴയില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് സ്ത്രീകളും അപകടത്തില്‍ പെട്ടത്. പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം. ഒരാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊയ്യം പുളിക്കമണ്ണില്‍ കടവിലാണ് അപകടം.

അതേ സമയം നിലമ്പൂര്‍ നെടുങ്കയത്ത് മുങ്ങിമരിച്ച വിദ്യാര്‍ത്ഥിനികളുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികളാണു കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്.

കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് എം.എസ്.എം സ്‌കൂളിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒന്‍പതാം ക്ലാസുകാരി ഫാത്തിമ മുഹ്‌സിന എന്നിവരാണു മരിച്ചത്. കരിമ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ ചുഴില്‍പെടുകയായിരുന്നു.