അയ്യപ്പൻകാവ് കൊരഞ്ഞിയിൽ മധ്യവയസ്‌കൻ മരത്തിൽ നിന്നും വീണു മരിച്ചു

അയ്യപ്പൻകാവ് കൊരഞ്ഞിയിൽ മധ്യവയസ്‌കൻ മരത്തിൽ നിന്നും വീണു മരിച്ചു


ഇരിട്ടി: അയ്യപ്പൻകാവ് കൊരഞ്ഞിയിൽ മധ്യവയസ്‌കൻ മരത്തിൽ നിന്നും വീണു മരിച്ചു.ആറളം കളരിക്കാട് സ്വദേശി നെല്ലിക്ക ചന്ദ്രനാണ് മരത്തിൽ നിന്നും വീണു മരിച്ചത്. ഇന്ന് ഉച്ചയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തതിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ശോഭയാണ് ഭാര്യ. അഖിൽ, അരുൺ എന്നിവർ മക്കളാണ്.