തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 14കാരി പെൺകുട്ടിയോടൊപ്പം കണ്ട് സംശയം; ഒടുവിൽ വെളിവായത് ട്രയിനിലെ പീഡനം


തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 14കാരി പെൺകുട്ടിയോടൊപ്പം കണ്ട് സംശയം; ഒടുവിൽ വെളിവായത് ട്രയിനിലെ പീഡനം

തലശേരി: ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവ് തലശ്ശേരിയിൽ അറസ്റ്റിൽ. കർണാടക സ്വദേശി അമൽ ബാബുവാണ് പിടിയിലായത്. തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വെളിവായത്. 

തമിഴ്നാട് പളളിവാസൽ സ്വദേശിയാണ് പെൺകുട്ടി. നാടുവിട്ട പെൺകുട്ടി അഞ്ച് ദിവസമായി പലയിടങ്ങളിൽ ട്രെയിനിൽ അലയുകയായിരുന്നു. ചെന്നൈയിൽ വച്ച് അമൽ ബാബുവിന്‍റെ വലയിലായി. പിന്നീട് ട്രെയിൻ യാത്രയിൽ പെൺകുട്ടിയെയും കൂട്ടിയ ഇയാൾ യാത്രക്കിടയിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.