ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 20 പേര്‍; പട്ടിക ഇങ്ങനെ


ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 20 പേര്‍; പട്ടിക ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്ന് 20 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ആറ്റിങ്ങല്‍ 2, പത്തനംതിട്ട 3, കോട്ടയം 2, എറണാകുളം 1, ചാലക്കുടി 5, മലപ്പുറം 3, കോഴിക്കോട് 4. എന്നിങ്ങനെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം. എം കെ രാഘവന്‍, വി വസീഫ്, സി രവീന്ദ്രനാഥ്, ടിഎം തോമസ് ഐസക്ക്, വി മുരളീധരന്‍ തുടങ്ങിയവരാണ് പത്രിക സമര്‍പ്പിച്ച പ്രമുഖര്‍. 

ഏപ്രില്‍ നാല് വരെ നാമനിര്‍ദേശപത്രിക നല്‍കാം. രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിക്കോ പ്രത്യേക ചുമതല നല്‍കിയിട്ടുള്ള സഹവരണാധികാരിയായ സബ് കലക്ടര്‍ക്കോ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.