ദക്ഷിണാഫ്രിക്കയില്‍ ബസപകടം: 45 മരണം, രക്ഷപ്പെട്ടത് എട്ടുവയസ്സുകാരി മാത്രം


ദക്ഷിണാഫ്രിക്കയില്‍ ബസപകടം: 45 മരണം, രക്ഷപ്പെട്ടത് എട്ടുവയസ്സുകാരി മാത്രം


ലിംപോപോ: ദക്ഷിണാഫ്രിക്കയില്‍ ലിംപോപോ പ്രവിശ്യയില്‍ ബസ് അപകടത്തില്‍ പെട്ട് 45 പേര്‍ മരിച്ചു. ബസ് യാത്രക്കാരില്‍ ഒരു എട്ടുവയസ്സുകാരി മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗബോണില്‍ നിന്നും ഒരു പള്ളിയിലെ ഈസ്റ്റര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. മലനിരകളിലൂടെ പോകുന്നതിനിടെ ബസ് താഴേക്ക് പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബസിന് തീപിടിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

Ads by Google