ലോക്സഭാ തെരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പ്രതികരിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പ്രത്യേക മതത്തെ മാത്രമായി പിന്തുണക്കുന്ന ആളുകളല്ല തിരുവനന്തപുരത്തുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു.ബി ജെ പി പ്രത്യേക മതത്തിന്റെ പാർട്ടിയാണ് രാജീവ് ചന്ദ്രശേഖരൻ ആ പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

 ബിജെപിക്ക് കേരളത്തിൽ ഇതുവരെ വേരുറപ്പിക്കാൻ കഴിഞ്ഞട്ടില്ല. നേമത്ത് ഒരു തവണ നിർഭാഗ്യത്തിന് കയറി വന്നെന്നു മാത്രം. കേന്ദ്ര മന്ത്രി വന്നതു കൊണ്ട് ബി ജെ പി ജയിക്കണമെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ മണ്ഡലമാണ് തിരുവനന്തപുരം. ഞാൻ മുമ്പും ഇവിടെ മത്സരിച്ചയാളാണ്. ഈ മണ്ഡലത്തിന്റെ മുക്കും മൂലയും തനിക്കറിയാമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.