ക്രിക്കറ്റ് ടൂർണമെന്റിലൂടെ സ്വരൂപിച്ച കാൽ ലക്ഷം രൂപ ചികിത്സാനിധിയിലേക്ക് കൈമാറി

ക്രിക്കറ്റ് ടൂർണമെന്റിലൂടെ  സ്വരൂപിച്ച കാൽ ലക്ഷം രൂപ ചികിത്സാനിധിയിലേക്ക് കൈമാറി.
 ഇരിട്ടി: ക്രിക്കറ്റ് ടൂർണമെന്റിലൂടെ സ്വരൂപിച്ച കാൽ ലക്ഷം രൂപ ചികിത്സാനിധിയിലേക്ക് കൈമാറി യുവാക്കൾ.  പായം ,കരിയാൽ, വട്ടിയറ, എരുമത്തടം മേഖലയിലെ 54 ചെറുപ്പക്കാർ ചേർന്ന്  രൂപീകരിച്ച തട്ടിൽ ബ്രദേഴ്സ് ക്രിക്കറ്റ് ടീമാണ് ചികിത്സാ സഹായത്തിനായി പ്രീമിയർ ലീഗ് മത്സരം സംഘടിപ്പിച്ച് കാൽ ലക്ഷം രൂപ സമാഹരിച്ച് ചികിത്സാസഹായ കമ്മിറ്റിക്ക് തുക കൈമാറിയത്. വട്ട്യറ യിലെ ജിതിന്റെ ചികിത്സക്കായാണ് യുവാക്കളുടെ വേറിട്ട രീതിയിലുള്ള പ്രവർത്തനം. തുക ഇരിട്ടി എസ് ഐ സുനിൽകുമാർ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ഇൻസെറ്റ് പേരാവൂരിനും, രണ്ടാം സ്ഥാനം നേടിയ ഓൾ റൗണ്ട്സ് ആറളത്തിനും എസ് ഐ ട്രോഫികൾ സമ്മാനിച്ചു.  പോലീസ് ഉദ്യോഗസ്ഥരായ ശശിധരൻ, രതീഷ്, സംഘാടകരായ അജ്നാസ്, രാഹുൽ , പ്രണവ്, ഷംസീർ, യേശുദാസ്, എമിൽ എന്നിവർ  സംസാരിച്ചു.