സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് റോബോട്ടുകളും

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് റോബോട്ടുകളും

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഊര്‍ജം പകരാന്‍ റോബോട്ടുകളും. തൃശൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ജില്ലാ ഭരണകൂടം റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് മുഴുവന്‍ വോട്ടര്‍മാരെയും ആകര്‍ഷിക്കാനും വോട്ടര്‍മാരില്‍ ഇലക്ഷന്‍ അവബോധം സൃഷ്ടിക്കാനുമുള്ള സ്വീപ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത്.

പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുത്ത് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിച്ചു. തൃശൂര്‍ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റോബോട്ടുകള്‍ ഉപയോഗിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ വ്യക്തമാക്കി. എല്ലാവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാന്‍ വോട്ടര്‍മാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവല്‍ക്കരണ വീഡിയോകള്‍ റോബോട്ട് വഴി പ്രദര്‍ശിപ്പിക്കും. റോബോട്ടിനൊപ്പം സെല്‍ഫി എടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.