പട്ടാമ്പിയില്‍ നേര്‍ച്ചക്കെത്തിച്ച ആന വിരണ്ടോടി; ഒരാള്‍ക്ക് ചവിട്ടേറ്റു, രണ്ട് പശുക്കളെ കൊന്നു


പട്ടാമ്പിയില്‍ നേര്‍ച്ചക്കെത്തിച്ച ആന വിരണ്ടോടി; ഒരാള്‍ക്ക് ചവിട്ടേറ്റു, രണ്ട് പശുക്കളെ കൊന്നു


പാലക്കാട്: പട്ടാമ്പിയില്‍ നേര്‍ച്ചക്കെത്തിയ ആന വിരണ്ടോടി. നേര്‍ച്ചകഴിഞ്ഞ് മടങ്ങുന്നതിന് വഴി വടക്കുമുറിയില്‍ ലോറിയില്‍ നിന്നാണ് ആന ഇറങ്ങിയോടിയത്. ആനയെ പിന്നീട് തളച്ചു. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശി കന്തസ്വാമിക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ആനയുടെ ആക്രമണത്തില്‍ രണ്ട് പശുക്കളും ഒടു ആടും ചത്തു.

താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുത്തു എന്ന ആനയാണ് വിരണ്ടോടിയത്. പാപ്പാന്മാര്‍ ചായ കുടിക്കാനായി ലോറി നിര്‍ത്തിയപ്പോള്‍ ആന ഇറങ്ങിയോടുകയായിരുന്നു. അഞ്ചു കിലോമീറ്ററോളം ഓടിയ ശേഷം ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ആനയെ പാപ്പാന്മാര്‍ തളച്ചു.