ലൈസന്‍സ് : ഹരിതകര്‍മ്മ സേന സത്യവാങ്മൂലം ആവശ്യമാണ്

ലൈസന്‍സ് : ഹരിതകര്‍മ്മ സേന സത്യവാങ്മൂലം ആവശ്യമാണ്


  
മട്ടന്നൂര്‍: 2024-25 വര്‍ഷത്തെ വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് ഹരിതകര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കുന്നത് സംബന്ധിച്ച രശീതി/സത്യവാങ്മൂലം ആവശ്യമാണ്.
നിയമം സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതിനാല്‍ മട്ടന്നൂര്‍ നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനയുടെ ഓഫീസില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1.30 വരെ സത്യവാങ്മൂലം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 
ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നഗരസഭയില്‍ അന്വേഷിക്കാവുന്നതാണ്.