കൊട്ടിയൂർ: ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും മാതാപിതാക്കളെയും മകളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും കൊലവിളി നടത്തുകയും  ചെയ്ത പ്രതി പിടിയിൽ.

കൊട്ടിയൂർ മന്ദം ചേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരന്റെ പരാതിയിലാണ് ദിവസങ്ങളായി ഒളിവിലായിരുന്ന പ്രതി  കൊട്ടിയൂർ സ്വദേശി തത്തുപാറ   ശ്രീകാന്തിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തത് . ഇയാളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇക്കഴിഞ്ഞ 23ന് രാത്രി 8.30 നാണ്  പരാതിക്കാസ്‌പദമായ സംഭവം. പരാതിക്കാരനെയും മാതാപിതാക്കളെയും മകളെയും  വടിവാളുമായെത്തിയ പ്രതി വെട്ടി കൊല്ലാൻ വാൾ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്തുവെന്നാണ്  പരാതിയിലുള്ളത്. കൂടാതെ ശ്രീകാന്തിന്റെ ഭാര്യ ഗാർഹിക  പീഡനത്തിനും കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.