ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മൂന്നു മരണം

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മൂന്നു മരണം
ചെന്നൈ: ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ മൂന്നുപേര്‍ മരിച്ചു. ചെന്നൈ ആല്‍വാര്‍പേട്ടിലെ പ്രമുഖ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. പബ്ബ് ജീവനക്കാരായ ഒരു തമിഴ്‌നാട്ടുകാരനും രണ്ട് മണിപ്പൂര്‍ സ്വദേശികളുമാണ് മരിച്ചത്. മെട്രോ ഭൂഗര്‍ഭ തുരങ്കപാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

മറ്റാരും പബ്ബിനുള്ളില്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഡിണ്ടിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), രണ്ട് അതിഥി തൊഴിലാളികളായ മാക്‌സ്, ലോലി എന്നിവരാണ് മരിച്ചത്.

ബാറിന്റെ ആദ്യത്തെ നില തകര്‍ന്നു വീഴുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മെട്രോ വര്‍ക്കാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. അതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ചെന്നൈ കമ്മീഷണര്‍ വ്യക്തമാക്കി.