ബഡ്ഡിങ് റൈറ്റേഴ്സ്ദ്വിദിന ശില്പശാല

ബഡ്ഡിങ് റൈറ്റേഴ്സ്ദ്വിദിന ശില്പശാല
ഇരിട്ടി: എസ് എസ് കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികളുടെ വിവിധ കഴിവുകൾ പരിപോക്ഷിക്കാൻ ലക്ഷ്യമിട്ട് ഇരിട്ടി ബി ആർ സി യുടെ കീഴിൽ ബഡ്ഡിങ് റൈറ്റേഴ്സ് ദ്വിദിന ശില്പശാല നടത്തി. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചു മുതൽ 9 വരെ ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ശില്പശാല . യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു. 
 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. എ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബി പി സി ടി .എം. തുളസീധരൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ, വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ല കൺവീനർ വിനോദ് കുമാർ , ട്രെയിനർ പി.സി. മുനീർ, പ്രീജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.