മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ അതിക്രമം നേരിടുന്നു: ആര്‍ച്ച് ബിഷ്പ് തോമസ് ജെ.നെറ്റോ

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ അതിക്രമം നേരിടുന്നു: ആര്‍ച്ച് ബിഷ്പ് തോമസ് ജെ.നെറ്റോ


ഛിദ്രശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തണം.

തിരുവനന്തപുരം: മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ അന്ധകാര ശക്തികളില്‍ നിന്ന് അതിക്രമം നേരിടുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷ്പ് ഡോ. തോമസ് ജെ.നെറ്റോ. അത് തടയാന്‍ ഔദ്യോഗിക ചുമതലയുള്ളവര്‍ക്ക് കഴിയുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കണം. പൗരത്വ നിയമ ഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണം. ഇക്കാര്യത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെന്നും ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞൂ. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പീഡനുഭവ ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഛിദ്രശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തണം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഹോദരന്മാര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയണം. മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. അത്തരം അനീതികള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പൗരനെങ്കിലും ഭയപ്പെട്ട് ജീവിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ തന്റെ ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു.