താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി

താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി

 ആഗ്ര: താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ആഗ്ര കോടതിയില്‍ പുതിയ ഹരജി. ബുധനാഴ്ച സമര്‍പ്പിച്ച ഹരജിയില്‍ താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവര്‍ത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഏപ്രില്‍ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാന്‍ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയായും യോഗേശ്വര്‍ ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകന്‍ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.