സി.എ എക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കണം - റസാഖ് പാലേരി

സി.എ എക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കണം - റസാഖ് പാലേരി 
CAA യിലൂടെ ഇന്ത്യയിൽ നടപ്പിലാക്കുന്ന RSS ൻ്റെ വംശീയ പൗരത്വത്തിനു  പകരം ഭരണഘടനാപരമായ പരമ്പരാഗത പൗരത്വം പുനസ്ഥാപിക്കുന്നത് വരെ  ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഇന്ത്യൻ ജനത നേതൃത്വം കൊടുക്കണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി പ്രസ്ഥാവിച്ചു. കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ വെൽഫയർ പാർട്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സി എ എ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ജനകീയ പ്രക്ഷോപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി പാർട്ടിയാണ് BJP എന്ന് ഇലട്രൽ-ബോണ്ട് കുംബകോണം തെളിയിച്ചിരിക്കുയാണ്.
ഇന്ത്യയിലിന്ന് EDഭരണമാണ് നടക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെയെ തുറുങ്കിലടക്കാൻ BJP സർക്കാർ  ED യെ രംഗത്തിറക്കിയിരിക്കുകയാണ്.' അദ്ദേഹം തുടർന്നു 

ഇന്ത്യൻ ജനത ഇച്ചാശക്തിയോടെ ഒന്നിച്ച് നിന്ന് സംഘപരിവാറിനെ താഴെ ഇറക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതിൽ ഭയപ്പെട്ട് പ്രതിപക്ഷത്തെ നിശ്ക്രിയരാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിൻ്റെ അറസ്റ്റ് എന്ന തിരിച്ചറിവ് ഇന്ത്യൻ ജനതക്കുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ്‌ ഉളിയിൽ അധ്യക്ഷത വഹിച്ചു. ഡോ.സുരേന്ദ്രനാഥ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കസ്തൂരി ദേവൻ,  ദാമോദരൻ മാസ്റ്റർ, കുഞ്ഞമ്പു കല്യാശ്ശേരി,  പദമനാഭൻ മൊറാഴ, കെ. എസ്. ടി. എം. സംസ്ഥാന പ്രസിഡന്റ് സി പി റഹ്ന ടീച്ചർ,  പള്ളിപ്പം പ്രസന്നൻ, ചന്ദ്രൻ മാസ്റ്റർ, സി കെ മുനവ്വിർ, സി ഇംതിയാസ്, ജാബിദ ടി പി, ഷാജഹാൻ എന്നിവർ സംസാരിച്ചു. ഫൈസൽ മാടായി സ്വാഗതവയും ഷെറോസ് സജ്ജാദ് നന്ദിയും പറഞ്ഞു.