"യെൻ പ്രേമിക്കുടൂ" ഫ്യുവൽ ടാങ്കിലിരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച് യുവതിയുടെ പ്രേമലീലകൾ!പക്ഷേ പണികിട്ടിയത്..


"യെൻ പ്രേമിക്കുടൂ" ഫ്യുവൽ ടാങ്കിലിരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച് യുവതിയുടെ പ്രേമലീലകൾ!പക്ഷേ പണികിട്ടിയത്..


ടുന്ന ബൈക്കിൽ പ്രണയകേളികളിൽ ഏർപ്പെട്ട കാമുകീകാമുകന്മാരുടെ ദൃശ്യങ്ങൾ വൈറലായി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.  സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. 

അഹമ്മദാബാദിലെ നിക്കോൾ റിംഗ് റോഡിലാണ് സംഭവം നടന്നത്. ഓടുന്ന ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ മുഖാമുഖം ഇരുന്നായിരുന്നു യുവാവിന്‍റെയും യുവതിയുടെയും പ്രേമലീലകൾ. ബൈക്കിന്‍റെ ഫ്യുവൽ ടാങ്കിന് മുകളിലാണ് യുവതി ഇരുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഇരുവരുടെയും ലീലകൾ ആരോ വീഡിയോയിൽ പകർത്തുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അഹമ്മദാബാദ് ട്രാഫിക് പൊലീസ് നടപടിയെടുക്കുകയായിരുന്നു.

വിവേക് ​​രാംവാനി എന്ന യുവാവിനെയാണ് അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്‍തത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ്  21 കാരനായ വിവേക് ​​രാംവാനിയെ പൊലീസ് പിടികൂടിയത്.  സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പണയപ്പെടുത്തി റോഡിൽ അശ്ലീലം കാണിച്ച ഈ കമിതാക്കൾ ഈ സമയത്ത് ഹെൽമറ്റ് പോലും ധരിച്ചിരുന്നില്ല.  മോട്ടോർ വാഹന നിയമത്തിലെ 177, 181, 184, 110, 117 വകുപ്പുകൾ പ്രകാരമാണ് വിവേകിനെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അവളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. 

കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ രാജസ്ഥാനിലെ ജയ്പൂരിൽ സമാനമായ സംഭവം നടന്നിരുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഓടുന്ന ബൈക്കിൽ ചുംബിക്കുന്ന ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കേസിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ജയ്പൂർ പൊലീസ് പിടികൂടിയിരുന്നു. വൈറലായ ഈ വീഡിയോയിൽ, യുവതി പുറകിൽ ഇരിക്കുമ്പോൾ തിരക്കേറിയ റോഡിലൂടെ ഒരു യുവാവ് മോട്ടോർ സൈക്കിൾ ഓടിക്കുന്നത് കണ്ടു. ബൈക്ക് ഓടിക്കുന്നതിനിടെ യുവാവ് റോഡിലേക്ക് നോക്കാതെ പുറകിലിരുന്ന യുവതിയെ ചുംബിക്കുന്നതായിരുന്നു ഈ വീഡിയോയിലുള്ളത്.