തിരുവനന്തപുരം പേട്ടയിൽ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. കൊല്ലത്തുനിന്നാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. പിടിയിലായത് അലഞ്ഞു തിരിഞ്ഞു നടന്ന ആളാണെന്നും  തട്ടിക്കൊണ്ടുപോകലിൽ ബന്ധുക്കൾക്ക് പങ്കില്ലെന്നും പൊലീസ് അറിയിച്ചു.

ഫെബ്രുവരി 19നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്ന് തന്നെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്ന് കുട്ടിയെ കിട്ടിയിരുന്ന. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൂന്ന് ടീമുകൾ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.