ഇരിട്ടി പോലീസും കേന്ദ്രസേനയും ഇരിട്ടി ടൗണിൽ റൂട്ട് മാർച്ച് നടത്തി

ഇരിട്ടി പോലീസും  കേന്ദ്രസേനയും  ഇരിട്ടി ടൗണിൽ റൂട്ട് മാർച്ച്  നടത്തി.


ഇരിട്ടി: വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഇരിട്ടി പോലീസിന്റെയും കേന്ദ്രസേനയുടെയും നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ  റൂട്ട് മാർച്ച് നടത്തി. ഇരിട്ടി എ എസ് പി  യോഗേഷ് മന്ദയ്യ, അസിസ്റ്റന്റ് കമാൻഡന്റ് ബി. കെ. ബിശ്വാസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ. പ്രേംജിത്ത്, ഇരിട്ടി എസ് എച്ച്  ഒ ജിജേഷ് എന്നിവരുടെ  നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടന്നത്. കീഴൂരിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച്  ഇരിട്ടി പാലത്തിനു സമീപം സമാപിച്ചു.