തില്ലങ്കേരി ഗവൺമെൻറ് യുപി സ്കൂളിലെ 105 നമ്പർ പോളിംഗ് ബൂത്തിൽവോട്ട് ചെയ്യാൻ എത്തിയവർക്ക് ഫലവൃക്ഷത്തൈകളും വിത്തുകളും നൽകി.

തില്ലങ്കേരി ഗവൺമെൻറ് യുപി സ്കൂളിലെ 105 നമ്പർ പോളിംഗ് ബൂത്തിൽ
വോട്ട് ചെയ്യാൻ എത്തിയവർക്ക് ഫലവൃക്ഷത്തൈകളും വിത്തുകളും നൽകി.
 ഇരിട്ടി :മട്ടന്നൂർ നിയോജക മണ്ഡലത്തിലെ തില്ലങ്കേരി ഗവർമെൻറ് യുപി സ്കൂളിലെ 105 ആം നമ്പർ പോളിംഗ് ബൂത്ത് ആണ് മാതൃക പോളിംഗ് ബൂത്ത്. അതിൻറെ ഭാഗമായി വോട്ടർമാർക്ക് ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയത്. കടുത്ത വേനലിനെ പ്രതിരോധിക്കാൻ പന്തലും, വോട്ട് ചെയ്യാൻ എത്തുന്ന വയോജനങ്ങൾക്ക് ഇരിക്കാൻ ഇരിപ്പിടം. കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ഒരുക്കി പ്രത്യേക മുറി. വോട്ട് ചെയ്ത് തിരിച്ചു പോകുമ്പോൾ എല്ലാവർക്കും ജൈവ കർഷകൻ ഷിഞ്ജിത്ത് തില്ലങ്കേരിയുടെ വക ഫലവൃക്ഷത്തൈകളും വിത്തുകളും ഒപ്പം മിഠായിയും. സെൽഫി പോയിൻറ് ഉൾപ്പെടെ ഒരുക്കിയാണ് ഈ മാതൃക പോളിംഗ് ബൂത്ത് പ്രവർത്തിച്ചത്. 1200 ഓളം വോട്ടർമാരാണ് ഇവിടെയുള്ളത് .