കരിപ്പൂർ- 1,21,200, കൊച്ചി- 85,300, കണ്ണൂർ -86,200 രൂപയാണ് അടക്കേണ്ടത്.

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

  
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയൻ്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. 

എംബാ ർക്കേഷൻ പോയൻ്റ് പ്രകാരം കരിപ്പൂർ- 1,21,200, കൊച്ചി- 85,300, കണ്ണൂർ -86,200 രൂപയാണ് അടക്കേണ്ടത്. നേരത്തേ അടച്ച രണ്ട് ഗഡുവായ 2,51,800 രൂപക്ക് പുറമെയാണിത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുള്ളവർ കരിപ്പൂർ- 13,500, കൊച്ചി- 9950, കണ്ണൂർ- 10,000 രൂപ എന്നിങ്ങനെ അധികമടക്കണം.