30 മണിക്കൂര്‍ വൈകി ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം; പ്രതിഷേധവുമായി യാത്രക്കാര്‍

30 മണിക്കൂര്‍ വൈകി ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം; പ്രതിഷേധവുമായി യാത്രക്കാര്‍


ഷാര്‍ജ: മുപ്പത് മണിക്കൂർ പിന്നിട്ടിട്ടും പുറപ്പെടാതെ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്. ഇതോടെ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാര്‍. തങ്ങളെ പരിഗണിക്കാതെയുള്ള പെരുമാറ്റമെന്ന നിലയിലാണ് പ്രതിഷേധം. 

ഇത്രയധികം സമയം വിമാനം വൈകിയതോടെ പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. വിവാഹം, മരണനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാൻ ഉള്ളവർ അടക്കം അതെല്ലാം മുടങ്ങി എയർപോർട്ടിൽ കിടക്കുന്ന അവസ്ഥയിലായി.

കമ്പനി കൃത്യമായ അറിയിപ്പ് പോലും നൽകാത്തതാണ് യാത്രക്കാരെ രോഷത്തിലാക്കിയിരിക്കുന്നത്.  താമസസൗകര്യമോ നല്ല ഭക്ഷണമോ പോലും നൽകിയില്ല എന്നും പരാതി ഉയർന്നു. വിവരങ്ങൾ നൽകാനോ സഹായിക്കാനോ ബന്ധപ്പെട്ട അധികൃതർ ആരും എത്താത്തതിരുന്നതോടെ യാത്രക്കാര്‍ ആകെ വലയുകയായിരുന്നു.