ഇരിട്ടി മേഖലയിലെ ടൂറിസം സാധ്യതകൾ ശില്പശാല ഏപ്രിൽ 30ന് എടക്കാനം വ്യൂ പോയൻ്റിൽ

ഇരിട്ടി മേഖലയിലെ ടൂറിസം സാധ്യതകൾ 
ശില്പശാല ഏപ്രിൽ 30ന് എടക്കാനം വ്യൂ പോയൻ്റിൽ


ഇരിട്ടി:  മേഖലയിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ കോർത്തിണക്കി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ഇരിട്ടി നഗര സഭയുടെയും  ഹരിതകേരളാ മിഷന്റെയും നേതൃത്വത്തിൽ ഏപ്രിൽ 30ന് എടക്കാനം  വ്യൂ പോയൻ്റിൽ ശില്പശാലസംഘടിപ്പിക്കും.  മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഹരിത കേരളാ മിഷന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ സന്ദർശനവും പഠനവും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  ഇരിട്ടി നഗരസഭയുടെയും ഹരിത കേരള മിഷൻ്റെയും നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കുവാൻ തീരുമാനിച്ചത്. പഴശ്ശി പദ്ധതി ജലാശയത്തിന്റെ ദൃശ്യഭംഗിയും കുളിരും നുകരാൻ നിരവധി ജനങ്ങൾ നിത്യവും എത്തിച്ചേരുന്ന  എടക്കാനം വ്യൂ പോയിന്റിലാണ് ശില്പശാല നടക്കുക.  ഇരിട്ടി, നേരമ്പോക്ക്, വള്ളിയാട്, അകം തുരുത്ത്, എടക്കാനം വ്യൂ പോയിൻറ് തുടങ്ങി നിരവധി പ്രദേശങ്ങൾ കോർത്തിണക്കി മേഖലയെ ജില്ലയിലെ ടൂറിസം ഹബ്ബാക്കി മാറ്റാൻ കഴിയും. ജനപ്രതിനിധികളും, മറ്റ് സാമൂഹിക സാംസ്കാരിക സംഘടനയുടെ ഉൾപ്പെടെയുള്ളവരുടെ പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും.