ലോക്‌സഭ തെരഞ്ഞെടുപ്പ്;കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഏപ്രില്‍ 4 ന് അവസാനിക്കും

ലോക്‌സഭ തെരഞ്ഞെടുപ്പ്;കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഏപ്രില്‍ 4 ന് അവസാനിക്കും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കേരളത്തിലിനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പത്രിക സമര്‍പ്പിക്കല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രികാസമര്‍പ്പിക്കും.

വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 ണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും.

ആനി രാജയാണ് വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇരുവരും നേരത്തെ തന്നെ വയനാട്ടിലെത്തി പ്രചാരണ പരിപാടികള്‍ തുടങ്ങിയതാണ്.