കൂട്ടുപുഴയിൽ 46 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ

കൂട്ടുപുഴയിൽ 46 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ

ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ 46 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാബിത്ത് (49), വാഴൂർ സ്വദേശി ജിഷ്ണു‌രാജ് (47) എന്നിവരാണ് ഇരിട്ടി എസ്.ഐ. സനീഷും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്.

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇരുവരിൽ നിന്നും പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പരിശോധനാ സംഘത്തിൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പദ്‌മജൻ, ജയൻ, ഷിജി എന്നിവരുമുണ്ടായിരുന്നു.