കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട; 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട; 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. ഗുളിക രൂപത്തിൽ വിഴുങ്ങിയ നിലയിലായിരുന്നു കൊക്കയിൻ. 668 ഗ്രാം കൊക്കയിൻ ആണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.



നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്പിയയിൽ നിന്നാണ് ഇയാൾ വരുന്നതെന്നാണ് വിവരം. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.