കാത്തിരിപ്പിനൊടുവിൽ തൃശ്ശൂർ പൂരം വെടിക്കെട്ടിന് തിരികൊളുത്തി; വൈകിയത് അഞ്ച് മണിക്കൂർ

കാത്തിരിപ്പിനൊടുവിൽ തൃശ്ശൂർ പൂരം വെടിക്കെട്ടിന് തിരികൊളുത്തി; വൈകിയത് അഞ്ച് മണിക്കൂർതൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി മാറി പൂരം വെടിക്കെട്ടിന് തിരികൊളുത്തി.   കാത്തിരുന്നത് പതിനായിര കണക്കിന് ജനങ്ങളാണ്. പൂരനഗിരിയിൽ ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടിന് തിരികൊളുത്തി. പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തും. പ്രതിഷേധത്തെ തുടർന്ന് വെടിക്കെട്ട് വൈകിയത് അഞ്ച് മണിക്കൂർ. 

ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ തീരുമാനിക്കുകയായിരുന്നു. മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.  പാറമേക്കാവിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടിയും വെടിക്കെട്ട് നടത്തും.