തില്ലങ്കേരിയിൽ യുവാവിനെയും മാതാവിനെയും മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

തില്ലങ്കേരിയിൽ യുവാവിനെയും മാതാവിനെയും മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

കാക്കയങ്ങാട് : വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേർക്കെതിരെ പരാതിയിൽ കേസെടുത്തു.തില്ലങ്കേരി മച്ചൂരമല റമീഷ് നിവാസിൽ പി.രാജേഷി (36) ൻ്റെ പരാതിയിലാണ് മച്ചൂർ മലയിലെ രജിത്, അനന്തൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതികൾ പരാതിക്കാരനെ അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് മർദ്ദിക്കുകയും തടയാൻ ചെന്ന മാതാവിനെയും മർദ്ദിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി