തളിപ്പറമ്പ് അള്ളാംകുളത്ത്കോൺവെന്റിന് നേരെ അക്രമം

തളിപ്പറമ്പ് അള്ളാംകുളത്ത്കോൺവെന്റിന് നേരെ അക്രമം

തളിപ്പറമ്പ് അള്ളാംകുളത്ത് ഫാത്തിമ എഫ് സി കോൺവെൻ്റിന് നേരെ കല്ലേറ് , ബുധനാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. കല്ലേറിൽ പ്രാർത്ഥന ഹാളിന്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ തകർന്നു, രാത്രി ഒമ്പതരയോടെയാണ് ആദ്യ അക്രമം, 12 മണിയോടെ വീണ്ടും കല്ലേറുണ്ടായി, 24 പെൺകുട്ടികളും മൂന്ന് സിസ്റ്റർ മാരുമാണ് ഹോസ്റ്റലിൽ താമസിക്കുന്നത് ഇവർ ശബ്ദം കേട്ടെങ്കിലും ഭയന്ന് പുറത്തിറങ്ങിയില്ല, രാവിലെ നോക്കിയപ്പോഴാണ് കോൺവെൻ്റിലെ പ്രാർത്ഥന ഹാളിന്റെ രണ്ടു ജനറൽ ചില്ലുകൾ തകർന്ന നിലയിൽ കണ്ടത്
തളിപ്പറമ്പ് പോലീസ് കേസെടുത്തു, അന്വേഷണം ആരംഭിച്ചു