ബന്ധുവിന്റെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

ബന്ധുവിന്റെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

പനമരം: മുൻ വൈരാഗ്യത്തെ തുടർന്ന് ബന്ധുവിന്റെ കാൽ തല്ലിയൊടിച്ച യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചെറുകാട്ടൂർ ഒഴുക്കൊല്ലി കോളനിയിലെ ശിവദാസൻ്റെ കാൽ മരകഷണം ഉപയോഗിച്ച് തല്ലിയൊ ടിച്ച നീർവാരം പാലക്കര കോളനിയിലെ ഗിരീഷ് എന്ന അഗീഷ് (33) നെ യാണ് പനമരം എസ്.ഐ കെ. ദിനേശൻ, എസ്‌സിപിഒ അബ്ദുൾ അസീസ്, സി പി ഒ വിനായകൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു‌.