നായപ്രേമികള്‍ക്ക് സന്തോഷിക്കാം,അമേരിക്കന്‍ബുള്‍ഡോഗും,റോട്ട് വീലറും ഇറക്കുമതി ചെയ്യാം,വില്‍ക്കാം,വിലക്ക് നീങ്ങി

നായപ്രേമികള്‍ക്ക് സന്തോഷിക്കാം,അമേരിക്കന്‍ബുള്‍ഡോഗും,റോട്ട് വീലറും ഇറക്കുമതി ചെയ്യാം,വില്‍ക്കാം,വിലക്ക് നീങ്ങി

അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. വിശദമായ കൂടിയാലോചനകള്‍ നടത്തത്തെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പടുവിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്.

ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടന്നില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ ഉത്തരവ് ഇറക്കുന്നതിന് മുന്പ് ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായം തേടണമെന്നും കോടതി നിർദ്ദേശിച്ചു. അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിരോധന ഉത്തരവ് പുറത്തിറക്കിയത്