ബൈക്ക് സവാരി പോലൊരു സൈക്കിൽ യാത്ര; വാട്ടർ ടാങ്കും ഫാനും നമ്പർ പ്ലേറ്റും ഘടിപ്പിച്ചൊരു സൈക്കിൾ ഗാഡി; വീഡിയോ കാണാം


ബൈക്ക് സവാരി പോലൊരു സൈക്കിൽ യാത്ര; വാട്ടർ ടാങ്കും ഫാനും നമ്പർ പ്ലേറ്റും ഘടിപ്പിച്ചൊരു സൈക്കിൾ ഗാഡി; വീഡിയോ കാണാം


സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വാ​ഹ​ന​മെ​ന്ന ഖ്യാ​തി സൈ​ക്കി​ളി​ന് മാ​ത്രം സ്വ​ന്ത​മാ​ണ്. കു​ട്ടി​ക്കാ​ല​ത്ത് ന​മ്മ​ൾ സൈ​ക്കി​ളി​ൽ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. ലൈ​റ്റു​ക​ളും തോ​ര‍​ണ​ങ്ങ​ളു​മൊ​ക്കെ സൈ​ക്കി​ളി​ൽ ഫി​റ്റ് ചെ​യ്തു വ​യ്ക്കാ​റു​ണ്ടാ​യി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു ന​മു​ക്കെ​ല്ലാ​വ​ർ​ക്കും. ഇ​ന്നും ആ ​കാ​ല​ങ്ങ​ളൊ​ക്കെ ഓ​ർ​ത്തെ​ടു​ക്കാ​ൻ ന​ല്ല ര​സ​മാ​ണ്.

അ​തു​പോ​ലെ പ്ര​ത്യേ​ക​ത നി​റ​ഞ്ഞ സൈ​ക്കി​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള പ്ര​ദീ​പ് പൈ​നി​ന്‍റെ സൈ​ക്കി​ൽ ക​ഥ​യാ​ണ് വൈ​റ​ൽ. ടൂ​ൾ കി​റ്റ്, വാ​ട്ട​ർ ടാ​ങ്ക്, ഫാ​ൻ സൈ​ക്കി​ളി​ന് ന​മ്പ​ർ പ്ലേ​റ്റ് ഉ​ൾ​പ്പെ​ടെ അ​തി​ൽ പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ പ്ര​ദീ​പ് സൈ​ക്കി​ളി​ൽ വ​രു​ന്ന​ത് ആ​രാ​യാ​ലും കൗ​തു​കം കൊ​ണ്ട് നോ​ക്കി​പ്പോ​കും. അ​ത്ര​യ്ക്ക മ​നോ​ഹ​ര​മാ​യാ​ണ് അ​യാ​ൾ അ​ത് സെ​റ്റ് ചെ​യ്ത് വ​ച്ചി​രി​ക്കു​ന്ന​ത്.

കു​റ​ച്ച് കാ​ല​ങ്ങ​ൾ​ക്ക് മു​ൻ​പ് പ്ര​ദീ​പി​ന് സെ​റി​ബ്ര​ൽ അ​റ്റാ​ക്ക് ഉ​ണ്ടാ​യി. അ​തോ​ടെ ബൈ​ക്ക് ഓ​ടി​ക്ക​ണ്ട എ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ എ​വി​ടെ പോ​യാ​ലും ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പ്ര​ദീ​പി​ന് അ​ത് ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ല.

എ​ന്നാ​ൽ തോ​റ്റ് കൊ​ടു​ക്കാ​ൻ അ​യാ​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് ത​ന്‍റെ സൈ​ക്കി​ൾ രൂ​പ​മാ​റ്റം ന​ട​ത്തി​യെ​ടു​ത്ത​ത്.